Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

 

ജില്ലയില്‍ കേരള ഷോപ്പ്സ് ആന്‍ഡ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരുടെ ബിരുദധാരികളായ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫണല്‍ കോഴ്സ് ഉള്‍പ്പെടെയുള്ള കോഴ്സുകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ളവര്‍ക്ക്  അപേക്ഷിക്കാം. അര്‍ഹരായവര്‍ ക്ഷേമനിധി അംഗത്വ രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കേരളത്തിന് പുറത്ത് പഠിച്ചവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ്  സഹിതമുള്ള അപേക്ഷ ഡിസംബര്‍ 15 നകം വാലിപറമ്പ് ആറുമുഖന്‍ കോംപ്ലക്‌സിലുള്ള ജില്ലാ ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സി. ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2545121.

date