Skip to main content

സ്റ്റാര്‍ട്ട് അപ് സംരംഭത്തിന് വായ്പ : ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 16 മുതല്‍

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിക്ക് ഈ മാസം 16 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഗ്രാമപ്രദേശത്ത് 98,000 രൂപ വരെയും നഗരപ്രദേശത്ത് 120000 രൂപ വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനു മുകളില്‍ 10 ലക്ഷം രൂപ വരെ ഏഴ് ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. 84 മാസമാണ് തിരിച്ചടവ് കാലയളവ്. ഒബിസി വിഭാഗത്തിലുള്‍പ്പെട്ടവരും ബിരുദ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബി.ടെക്, ബിഎച്ച്എംഎസ് മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവരായിരിക്കണം അപേക്ഷകര്‍. 40 വയസ് കവിയാന്‍ പാടില്ല. വായ്പ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും. സംരംഭക ര്‍ സബ്സിഡി കഴിച്ചു ള്ള തുകയും അതിന്‍റെ പലിശയും മാത്രമാണ് തിരിച്ചടയ്ക്കേണ്ടത്. താത്പര്യമുള്ളവര്‍ ംംം.സയെരറര.രീാ എന്ന വെബ്സൈറ്റ് വഴി ഈ മാസം 25നകം രജിസ്റ്റര്‍ ചെയ്യണം. (പിഎന്‍പി 103/18)
date