Skip to main content

ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി : ഡസ്റ്റിനേഷന്‍ ലെവല്‍ മീറ്റിംഗ് 16ന്

വിനോദ സഞ്ചാര വകുപ്പിന്‍റെ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായുള്ള ആറډുള ഡസ്റ്റിനേഷന്‍ ലെവല്‍ മീറ്റിംഗ് ആറډുള സത്രക്കടവ് ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍ററില്‍ 16ന് രാവിലെ 10ന് വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കും. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സമഗ്രവികസനത്തിനും അവ മാലിന്യമുക്തമാക്കുന്നതിനും അതിലൂടെ ഹരിത പരവതാനി ഒരുക്കി അതിഥികളെ സ്വീകരിക്കുന്നതിനുമായി വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീന്‍ കാര്‍പ്പറ്റ്. ഇതോടനുബന്ധിച്ച് നടക്കുന്ന ശുചീകരണത്തില്‍ വെണ്ണിക്കുളം പോളിടെക്നിക്കില്‍ നിന്നുള്ള എന്‍എസ്എസ് വോളണ്ടിയര്‍മാരും മറ്റ് സന്നദ്ധ സംഘടനകളും കുടുംബശ്രീ യൂണിറ്റും പങ്കെടുക്കും. (പിഎന്‍പി 105/18)
date