Skip to main content

ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്)ന്‍റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ബോധവത് ക്കരണം നടത്തും. കാഴ്ചക്കുറവുള്ള കുട്ടികളുടെ പരിപാലനം എന്ന വിഷയത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഈ മാസം 20ന് രാവിലെ 10ന് ആറډുള കച്ചേരിപ്പടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലാണ് പരിശീലനം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0468 2319998. (പിഎന്‍പി 108/18)
date