Skip to main content

പാലിയേറ്റീവ് കെയര്‍ ദിനാചരണം 16ന്

ആരോഗ്യ കേരളം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), അടൂര്‍ ജനറല്‍ ആശുപത്രി, അടൂര്‍ മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാതല പാലിയേറ്റീവ് കെയര്‍ ദിനാചരണവും സാന്ത്വന കൂട്ടായ്മയും ഈ മാസം 16ന് അടൂര്‍ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ നടക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അധ്യക്ഷത വഹിക്കും. നിര്‍ധനരായ രോഗികള്‍ക്കുള്ള കിറ്റ് വിതരണവും നടക്കും. (പിഎന്‍പി 110/18)
date