Post Category
ആരാധനാലയങ്ങള്‍ക്ക് പ്രകൃതിക്ഷോഭത്തില്‍ കേടുപാടുകളുണ്ടായാല്‍ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഇടപെടണം
കാക്കനാട്: പ്രശസ്തമായ ആനിക്കാട് തിരുവംപ്ലാവ് ക്ഷേത്രത്തിന് കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായി എല്‍ദോ എബ്രഹാം എംഎല്‍എ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
വളരെയധികം പ്രത്യേകതയുള്ള ക്ഷേത്രത്തില്‍ മലയുടെ മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് വീണ് 12 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഇതാദ്യമായാണ് ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നത്. ക്ഷേത്രം, പള്ളി പോലുള്ള ആരാധനാലയങ്ങളും പ്രകൃതി ദുരന്ത ആശ്വാസ നടപടികളുടെ പരിധിയില്‍ കൊണ്ടു വരണമെന്ന് എംഎല്‍എ ആവശ്യമുന്നയിച്ചു.
date
- Log in to post comments