Skip to main content

കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ യ്ക്ക് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി

അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായര്‍ക്ക് തലസ്ഥാനം വിടനല്‍കി. വി.ജെ.ടി ഹാളില്‍ രാവിലെ ഒന്‍പതു മണിക്ക് പൊതുദര്‍ശനത്തിനു വെച്ച ഭൗതികദേഹത്തില്‍ നിരവധി പ്രമുഖരും സാധാരണക്കാരും ആദരാഞ്ജലികളര്‍പ്പിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍, എ. സമ്പത്ത് എം.പി., എം.എല്‍.എ മാരായ സി. ദിവാകരന്‍, ബി. സത്യന്‍, കെ.ബി. ഗണേഷ്‌കുമാര്‍, വി.എസ്. ശിവകുമാര്‍, ഇ.പി. ജയരാജന്‍, കെ. അന്‍സലന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, വി. ശിവന്‍കുട്ടി, ചെറിയാന്‍ ഫിലിപ്പ്, ആനാവൂര്‍ നാഗപ്പന്‍, ശോഭനാ ജോര്‍ജ്, മുന്‍ മേയര്‍ സി. ജയന്‍ ബാബു, എന്‍.സി.പി നേതാവ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍, നിയമസഭാ സെക്രട്ടറി, നിയമസഭാ ജീവനക്കാര്‍, എം.എല്‍.എ ഹോസ്റ്റല്‍ ജീവനക്കാര്‍ തുടങ്ങി ജീവീതത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ക്കുവേണ്ടി പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. പി.എന്‍.എക്‌സ്.182/18
date