Skip to main content

അദാലത്തും ബോധവല്‍ക്കരണ ക്യാമ്പും

പ്രവാസി ഭാരതീയ കേരളീയ കമ്മീഷന്‍ ജനുവരി 11 ന് തിരുവനന്തപുരത്തു ചേര്‍ന്ന യോഗം മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ജനുവരി 18, 19, 20 തീയതികളില്‍ അദാലത്തും ബോധവല്‍ക്കരണ ക്യാമ്പും നടത്തുന്നതിന് തീരുമാനിച്ചു. അന്നേ ദിവസം പരാതികള്‍ സ്വീകരിക്കും. 18 ന് രാവിലെ 10 മണിക്ക് തിരൂര്‍ ഗവണ്‍മെന്റ് റസ്റ്റ് ഹൗസ്, 19 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഹാള്‍, 20 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാപഞ്ചായത്ത് ഹാള്‍് എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക. പി.എന്‍.എക്‌സ്.183/18
date