Skip to main content

വാഹന ലേലം

കൊച്ചി: ഗവ:സെക്രട്ടറിയേറ്റ്/നിയമവകുപ്പിലെ കെ.എല്‍-01-എ.ജെ.3423 (2005 മോഡല്‍ മിസ്തുബിഷി ലാന്‍സര്‍ ജിഎല്‍ഡിഎല്‍എക്‌സ് കാര്‍) ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് 12-ന് തിരുവനന്തപുരം ഗവ:സെക്രട്ടറിയേറ്റ് കാന്റീനിന് സമീപമുളള ജനറേറ്റര്‍ റൂമിന് അടുത്തുവച്ച് പരസ്യമായി ലേലം/ടെന്‍ഡര്‍ ചെയ്ത് വില്‍ക്കും. താത്പര്യമുളളവര്‍ അന്നേദിവസം രാവിലെ 11.30-ന് മുമ്പായി വാഹനത്തിന് നിശ്ചയിച്ചിട്ടുളള നിരതദ്രവ്യം നിയമ (അക്കൗണ്ട്‌സ്) വകുപ്പില്‍ അടച്ച് രസീത് വാങ്ങണം. വാഹനം ടെന്‍ഡര്‍ വഴി വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി സീല്‍ചെയ്ത ടെന്‍ഡറുകള്‍ നിയമ വകുപ്പ് സെക്രട്ടറി, ഗവ: സെക്രട്ടറിയേറ്റ്, തിരുവനന്തപുരം വിലാസത്തില്‍ ഫെബ്രുവരി 22-ന് വൈകിട്ട് മൂന്നിനകം ഓഫീസില്‍ ലഭ്യമാക്കണം.
date