Skip to main content

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

വെട്ടിക്കവല ഐ.സി.ഡി.എസ് പ്രോജക്ടിലെ നിലവിലുള്ളതും ഉണ്ടാകാന്‍ ഇടയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് (ഉമ്മന്നൂര്‍, വെട്ടിക്കവല, മേലില പഞ്ചായത്തുകള്‍) സ്ഥിരനിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതത് പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം.

എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. (പട്ടികജാതി വിഭാഗത്തില്‍ നിന്നും എസ്.എസ്.എല്‍.സി ജയിച്ചവര്‍ ഇല്ലാതെ വന്നാല്‍ എസ്.എസ്.എല്‍.സി തോറ്റവരെയും പട്ടികവര്‍ഗത്തില്‍ നിന്നും എസ്.എസ്.എല്‍.സി ജയിച്ചവര്‍ ഇല്ലാതെ വന്നാല്‍ എട്ടാം ക്ലാസ് ജയിച്ചവരെയും പരിഗണിക്കും).

ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. കായികക്ഷമത ഉണ്ടായിരിക്കണം. എസ്.എസ്.എല്‍.സി ജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയില്‍  താത്കാലികമായി ജോലി ചെയ്തവര്‍, പ്രീ-പ്രൈമറി/നഴ്‌സിംഗ് ട്രെയിനിംഗ് പാസായവര്‍, വിധവ, ബി.പി.എല്‍, സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.

പ്രായപരിധി 18നും 46 നുമിടയില്‍ (പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും അങ്കണവാടി പ്രവര്‍ത്തകരായി താത്കാലികമായി ജോലി ചെയ്തിട്ടുള്ളവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും). 2008-09 ല്‍ അപേക്ഷ സമര്‍പ്പിച്ചവരെ പരിഗണിക്കുന്നതിനാല്‍ അവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം സ്ഥിരതാമസം, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. പ്രദേശത്തെ സ്ഥിരം താമസക്കാരിയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷ ഡിസംബര്‍ അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെട്ടിക്കവല. പി.ഒ, കൊല്ലം-691538 എന്ന വിലാസത്തില്‍ നല്‍കണം.

അപേക്ഷാ ഫോറത്തിന്റെ മാതൃക വെട്ടിക്കവല ഐ.സി.ഡി.എസ് ഓഫീസ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്, ഉമ്മന്നൂര്‍, വെട്ടിക്കവല, മേലില പഞ്ചായത്ത് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തിരഞ്ഞെടുപ്പിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം. വിശദ വിവരങ്ങള്‍ വെട്ടിക്കവല ഐ.സി.ഡി.എസ് ഓഫീസിലും 0474-2404299 എന്ന നമ്പരിലും ലഭിക്കും.

(പി.ആര്‍.കെ.നമ്പര്‍  2532/17)

date