Skip to main content

ചുഴലിക്കാറ്റ് മോക്ക്ഡ്രില്‍-പരിശീലനക്ലാസ് നാളെ

ഈ മാസം 19 ന് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് കടപ്പുറത്തും കാഞ്ഞങ്ങാട് ടൗണ്‍ പ്രദേശത്തുമുളള ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കുളള പരിശീലന ക്ലാസ് നാളെ (17) ഉച്ചയ്ക്ക് ശേഷം നടക്കും. കേരള തീരത്ത് 19 ന് ശക്തമായ ചുഴലിക്കാറ്റ് വീശുമെന്നുളള മുന്നറിയിപ്പും തുടര്‍ന്ന് തീരദേശത്ത് നടത്തുന്ന ദുരന്തനിവാരണ പ്രവര്‍ത്തനവുമാണ് മോക്ക് ഡ്രില്ലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
date