Skip to main content

ജന്തുക്ഷേമ പക്ഷാചരണം ഉദ്ഘാടനം ഇന്ന് (ജനുവരി 17)

മൃഗസംരക്ഷണ വകുപ്പും എസ്.പി.സി.എയും ചേര്‍ന്ന് നടത്തുന്ന ജില്ലാതല ജന്തുക്ഷേമ പക്ഷാചരണം മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം. നൗഷാദ് എം.എല്‍.എ ഇന്ന് (ജനുവരി 17) ഉച്ച കഴിഞ്ഞ് രണ്ടിന് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയാകും. അരുമമൃഗപരിപാലനം, കാവലും കരുതലും എന്ന വിഷയത്തിലുള്ള സെമിനാര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ നയിക്കും. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകളും വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങളുമാണ് പക്ഷാചരണത്തോടനുബന്ധിച്ച് നടക്കുക. ജനുവരി 26ന് നടക്കുന്ന ചിത്രരചന, ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ 9249977780 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. (പി. ആര്‍. കെ.118/18)
date