Post Category
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ള സംരംഭകരുടെ സംസ്ഥാന സംഗമം ഇന്ന്
കൊച്ചി: പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ള സംരംഭകരെ വിവിധ സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ദേശീയ അടിസ്ഥാനത്തില്‍ നടത്തിവരുന്ന സംസ്ഥാന സംഗമം ഇന്ന് (ജനുവരി 17) രാവിലെ ഒമ്പതു മുതല്‍ അഞ്ച് വരെ കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടത്തുന്നു. മന്ത്രി എ.കെ.ബാലന്‍ പങ്കെടുക്കുന്ന സംഗമത്തില്‍ നിമസഭാ ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, വിവിധ വകുപ്പുതല മേധാവികള്‍, ദളിത് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രിതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷന്‍ (എന്‍.എസ്.ഐ.സി) കൊച്ചി സംഘടിപ്പിക്കുന്ന സംഗമത്തില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെയും, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുതല പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും.
രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി മുഖ്യാതിഥിയായിരിക്കും. എന്‍എസ്എസ്എച്ച് ഡയറക്ടറി വി ശശി പ്രകാശനം ചെയ്യും. വൈകീട്ട് 3 ന് നടക്കുന്ന സെഷനില്‍ പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമകാര്യമന്ത്രി എ കെ ബാലന്‍ മുഖ്യാതിഥിയായിരിക്കും.
date
- Log in to post comments