Skip to main content

റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്

കിര്‍ടാഡ്‌സില്‍ ടി.ആര്‍.ഡി.എം പുനരധിവാസ മേഖലകളിലെ വികസന പ്രശ്‌നങ്ങള്‍ സംബന്ധിച്ച പ്രോജക്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റന്റിന്റെ നാല് ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആന്ത്രോപ്പോളജി/സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പട്ടിക വര്‍ഗ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. (രണ്ട് വര്‍ഷമോ, അതിലധികമോ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). 30,000 രൂപയാണ് പ്രതിമാസ വേതനം. ആറുമാസത്തേക്കാണ് പ്രോജക്ട്. പേര്, സ്ഥിരമായ മേലവിലാസം ഇപ്പോഴത്തെ മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കിയ അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ കോഴിക്കോട് 673017 എന്ന വിലാസത്തില്‍ 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര് എഴുതണം. അഭിമുഖത്തിന് 23ന് രാവിലെ 9.30ന് കിര്‍ടാഡ്‌സ് ഓഫീസില്‍ എത്തണം. പി.എന്‍.എക്‌സ്.192/18
date