കല്‍പ്പാത്തി സംഗീതോത്സവം നവംബര്‍ എട്ട് മുതല്‍ 13 വരെ
കല്‍പ്പാത്തി സംഗീതോത്സവം 2017 നവംബര്‍ എട്ട് മുതല്‍ 13 വരെ കല്പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച ലാല്‍ഗുഡി.ജി.ജയരാമന്‍ നഗറില്‍ നടത്തും. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. നവംബര്‍ എട്ടിന് പുരന്ദരദാസര്‍ ദിനത്തില്‍ വൈകീട്ട് ആറിന് ഉദ്ഘാടന സമ്മേളനം നടക്കും. ഏഴിന് റിത്വിക് രാജയുടെ സംഗീത കച്ചേരിക്ക് ആര്‍.കെ.ശ്രീരാംകുമാര്‍ (വയലിന്‍), ശ്രീമൂഷ്ണം രാജാറാവു (മൃദംഗം), എസ്.വി. രമണി (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും.
നവംബര്‍ ഒമ്പതിന് മുത്തുസ്വാമി ദീക്ഷിതര്‍ ദിനത്തില്‍ വൈകീട്ട് അഞ്ചിന് വിവേക് മൂഴിക്കുളത്തിന്റെ സംഗീത കച്ചേരിക്ക് എന്‍.എം.ബ്രഹ്മദത്തന്‍ (വയലിന്‍), എന്‍.നാഗരാജ് (മൃദംഗം) പക്കമേളമൊരുക്കും. ഏഴിന് ചേര്‍ത്തല ഡോ.കെ.എന്‍.രംഗനാഥ ശര്‍മ്മയുടെ സംഗീത കച്ചേരി. എബാര്‍.എസ്.കണ്ണന്‍ (വയലിന്‍), മണ്ണാര്‍ഗുഡി.എ.ഈശ്വരന്‍ (മൃദംഗം), ഉഡുപ്പി ശ്രീകാന്ത് (ഗഞ്ചിറ) .
നവംബര്‍ 10ന് ശ്യാമശാസ്ത്രി ദിനത്തില്‍ വൈകീട്ട് അഞ്ചിന് എം.മുത്തുകൃഷ്ണന്റെ സംഗീത കച്ചേരിക്ക് ഗോകുല്‍.വി.എസ്.ആലംകോട് (വയലിന്‍), യധുകുല്‍ മുരളീധരന്‍ (മൃദംഗം) .ഏഴിന് ഒ.എസ്.ത്യാഗരാജന്റെ സംഗീത കച്ചേരി. മുല്ലൈവാസല്‍ ഡോ.ജി.ചന്ദ്രമൗലി (വയലിന്‍), കോട്ടയം.ജി.സന്തോഷ്‌കുമാര്‍ (മൃദംഗം), പി.എല്‍.സുധീര്‍ (ഘടം).
നവംബര്‍ 11ന് അന്നമാചാര്യര്‍ ദിനത്തില്‍ വൈകീട്ട് അഞ്ചിന് പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളെജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. ഏഴിന് പത്മഭൂഷണ്‍ ജേതാവ് സംഗീത കലാനിധി സുധ രഘുനാഥന്റെ സംഗീത കച്ചേരി. പക്കാല രാംദാസ് (വയലിന്‍), നെയ്‌വേലി സ്‌കന്ദ സുബ്രമണ്യന്‍ (മൃദംഗം), എം.രാമന്‍ (മൂര്‍സിങ്).
നവംബര്‍ 12ന് ത്യാഗരാജസ്വാമികള്‍ ദിനത്തില്‍ രാവിലെ ഒമ്പതിന് ഉഞ്ചവൃത്തി, 10.30ന് പഞ്ചരത്‌നകീര്‍ത്തനാലാപനം. വൈകീട്ട് അഞ്ചിന് ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലെ സംഗീത വിഭാഗം വിദ്യാര്‍ത്ഥികളുടെ സംഗീത കച്ചേരി. ഏഴിന് രാമകൃഷ്ണന്‍ മൂര്‍ത്തിയുടെ സംഗീത കച്ചേരി. നാഗൈ.ആര്‍.ശ്രീറാം (വയലിന്‍), തിരുവാരൂര്‍ ഭക്തവത്സലം (മൃദംഗം), ഗുരുപ്രസന്ന (ഗഞ്ചിറ).
സമാപന ദിനമായ നവംബര്‍ 13ന് സ്വാതിതിരുനാള്‍ ദിനമായി ആഘോഷിക്കും.വൈകീട്ട് ആറിന് സമാപന സമ്മേളനം. ഏഴിന് മൈസൂര്‍ എം.നാഗരാജ് - മൈസൂര്‍ ഡോ.എം. മഞ്ജുനാഥ് (വയലിന്‍ ഡ്യൂറ്റ്). അനന്ത.ആര്‍.കൃഷ്ണന്‍ (മൃദംഗം), ഡോ.എസ്.കാര്‍ത്തിക് (ഘടം).
കല്‍പ്പാത്തി സംഗീതോത്സവത്തിന്റെ ഭാഗമായി വീണാകലാനിധി വീണ വിദ്വാന്‍ ദേശമംഗലം സുബ്രമണ്യ അയ്യരുടെ സ്മരണയ്ക്കായി കുട്ടികള്‍ക്ക് ശാസ്ത്രീയ സംഗീത ഇനങ്ങളായ വോക്കല്‍, മൃദംഗം, വയലിന്‍, വീണാ മത്സരങ്ങള്‍ നവംബര്‍ നാല് ,അഞ്ച് തീയതികളില്‍ പാലക്കാട് ഫൈന്‍ ആര്‍ട്ടസ് സൊസൈറ്റി ഹാളില്‍ വെച്ച് നടത്തും.
- Log in to post comments