Skip to main content

എറണാകുളം അറിയിപ്പുകള്‍

മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍: അപേക്ഷ ക്ഷണിച്ചു കൊച്ചി: എറണാകുളം തേവര ഫെറിയില്‍ ഗവ: ഫിഷറീസ് സ്‌കൂളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഗവ:വികലാംഗ വനിതാ മന്ദിരത്തിലെ അന്തേവാസികളെ പരിചരിക്കുന്നതിന് പ്രതിമാസം 13,500 രൂപ ഓണറേറിയം അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമനം തികച്ചും കരാര്‍ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ എട്ടാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുളള 25 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളായിരിക്കണം. അപേക്ഷകര്‍ രാത്രിയും പകലും ഡ്യൂട്ടി ചെയ്യുവാന്‍ സന്നദ്ധരായിരിക്കണം. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ജനുവരി 27-ന് വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ബന്ധപ്പെടണം. വിലാസം സൂപ്രണ്ട്, ഗവ:വികലാംഗ വനിതാ മന്ദിരം, തേവരഫെറി, എറണാകുളം, പിന്‍ 682 013. ഫോണ്‍ 2663688. എല്‍.ഡി. ക്ലാര്‍ക്ക്: സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ആരംഭിച്ചു കാക്കനാട്: കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന കൊല്ലം ജില്ല പിഎസ്‌സി ഓഫീസില്‍ ആരംഭിച്ചു. ആബി ഇന്‍ഷുറന്‍സ് പോളിസി ആധാറും അക്കൗണ്ടുമായി ബന്ധിപ്പിക്കണം കൊച്ചി: എല്‍.ഐ.സി.ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുള്ള ആം ആദ്മി ബീമായോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കയര്‍ തൊഴിലാളികള്‍ തങ്ങളുടെ ആധാറും, ബാങ്ക് അക്കൗണ്ടും മാര്‍ച്ച് 31 നകം ആബി പോളിസിയുമായി ബന്ധിപ്പിക്കണം. ഇതിനായി തൊഴിലാളികള്‍ ഇന്‍ഷുറന്‍സ് കാര്‍ഡും, ബാങ്ക് പാസ്സ്ബുക്കും, ആധാറുമായി അക്ഷയ/കുടുംബശ്രീ/ജനസേവനകേന്ദ്രങ്ങള്‍ വഴി അഞ്ചു രൂപ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കി ആധാര്‍ ലിങ്കു ചെയ്യേണ്ടതാണ്. ആധാറും, ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്യാത്ത ആബി പോളിസി അംഗങ്ങളുടെ പോളിസി പുതുക്കാന്‍ കഴിയാതെ വരികയും, സ്‌കോളര്‍ഷിപ്പും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും നഷ്ടപ്പെടാനും ഇടയാകുമെന്നതിനാല്‍ എല്ലാ ആബി ഇന്‍ഷുറന്‍സ് അംഗങ്ങളും മാര്‍ച്ച് 31 നകം ആധാര്‍ ലിങ്ക് ചെയ്ത് തങ്ങളുടെ പോളിസി പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് - വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2017-18 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2017 മെയ് 31 നു രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്. കേരളത്തിലെ ഗവ: അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. ആബി ഇന്‍ഷുറന്‍സില്‍ അംഗമായിട്ടുളള കയര്‍ തൊഴിലാളികളുടെ മക്കള്‍ക്കുളള 9, 10, +2, ഐ.റ്റി.ഐ കോഴ്‌സുകളിലേയ്ക്കുളള വിദ്യാര്‍ത്ഥികള്‍ക്ക് ഇതുപ്രകാരം അപേക്ഷ ഇപ്പോള്‍ നല്‍കേണ്ടതില്ല. അപേക്ഷാ ഫാറം 10/- രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും ജനുവരി 15-ാം തീയതി മുതല്‍ ലഭിയ്ക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷാഫാറങ്ങള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഫെബ്രുവരി 28 വരെ സ്വീകരിക്കുന്നതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ഡാറ്റബാങ്കിലേക്ക് വിവരങ്ങള്‍ നല്‍കണം കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഡാറ്റബാങ്ക് തയാറാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാനതീയതി ജനുവരി 20 ആണെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദവും കാര്യക്ഷമമാക്കുന്നതിനാണ് ഈ വിവരശേഖരണം. മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെട്ട സമഗ്രമായ ഡാറ്റാ ബാങ്ക് ആണ് തയ്യാറാക്കുന്ന ത്. ജില്ലയിലെ 80 ശതമാനത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ നിലവില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡാറ്റാ ബാങ്കില്‍ ഉള്‍പെടാത്തവര്‍ക്ക് ഭാവിയില്‍ ആനുകൂല്യം ലഭ്യമാകുന്ന തില്‍ തടസം നേരിട്ടേക്കാമെന്നതിനാല്‍ ഇതു വരെ കുടുംബങ്ങളുടെ വിവരങ്ങള്‍ നല്‍കാത്തവര്‍ മത്സ്യഭവനുകളെ സമീപിക്കണം. വിശദവിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 0484-2394476 ഫോണ്‍ നമ്പറില്‍ ലഭ്യമാണ്.
date