Skip to main content

സ്മാര്‍ട്ട് വില്ലേജ് ഓഫീസ്: ശിലാസ്ഥാപനം ഇന്ന് (ജനുവരി 18)

ചണ്ണപ്പേട്ട വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന് ഇന്ന് (ജനുവരി 18) റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ശിലയിടും. ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ എന്നിവര്‍ പങ്കെടുക്കും. അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ അനുമോദന പ്രസംഗം നടത്തും. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. കെ.സി. ബിനു, കെ. ആര്‍. ഷീജ, അലയമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശോഭന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അസീന മനാഫ്, ഗീതാ അനില്‍, എം.എം. സാദിക്ക്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പി. ആര്‍. കെ.129/18)
date