Skip to main content

താത്പര്യപത്രം ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ മിന്നല്‍ രക്ഷാചാലകം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2017 നവംബര്‍ എട്ട് ഉച്ചയ്ക്ക് രണ്ട് മണി വരെ. അന്ന് വൈകിട്ട് മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങള്‍ / പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രൊപ്പോസലുകള്‍ പരിഗണിക്കും.

ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് നവംബര്‍ ആറിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471  2303029 

പി.എന്‍.എക്‌സ്.4736/17

date