Post Category
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ കീഴില്‍ വിവിധ സ്ഥലങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന 25 മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2018 -19 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേയ്ക്കുളള വിദ്യാര്‍ത്ഥികളുടെ പ്രവവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഫെബ്രുവരി 24ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവുളളതോ ആയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേയ്ക്കും മറ്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. ഇതു സംബന്ധിക്കുന്ന വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളില്‍ നിന്നും ലഭിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ പട്ടിക വര്‍ഗ വികസന ഓഫീസുകള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.202/18
date
- Log in to post comments