Skip to main content

വസ്ത്രനിര്‍മ്മാണ പരിശീലന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യും

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വസ്ത്രനിര്‍മ്മാണ പരിശീലനത്തിനായി യോഗ്യരായ പരിശീലന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യും. അപേക്ഷ രേഖകള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 10.  വനിതകള്‍ക്ക് വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിലേയ്ക്കാവശ്യമായ പരിശീലനം നല്‍കി അവരെ സ്വയം സംരംഭകരാക്കുകയാണ് പരിശീലനത്തിന്റെ ഉദ്ദേശ്യം.  സ്‌കൂള്‍ യൂണിഫോം, ചുരിദാര്‍, നൈറ്റി, ബ്ലൗസ്, ആശുപത്രി വസ്ത്രങ്ങളായ ഡോക്ടേഴ്‌സ് കോട്ട്, നഴ്‌സസ് കോട്ട, രോഗികള്‍ക്കുള്ള ഗൗണ്‍, മാസ്‌ക്, തൊപ്പി, കൈ ഉറ, തുടങ്ങി ഏതു തരം വസ്ത്രങ്ങളും തയ്ക്കുന്നതിനും അളവ്, പാറ്റേണ്‍ മേക്കിംഗ് സാരി ഡിസൈനിംഗ്, ഓര്‍ണമെന്റേഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പരിശീലന സിലബസ്. പരിശീലന സ്ഥാപനത്തിനു വേണ്ട യോഗ്യതകള്‍ : സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്ത്ര നിര്‍മ്മാണ മേഖലയിലെ പരിശീലനത്തില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ വസ്ത്ര നിര്‍മ്മാണ മേഖലയില്‍ എം.പാനല്‍ ചെയ്ത സ്ഥാപനമായിരിക്കണം. ഓരോ ജില്ലയിലും വകുപ്പ് നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് പരിശീലനത്തിനായി പരിശീലന കാലയളവില്‍ പൂര്‍ണ്ണമായും ഏറ്റവും കുറഞ്ഞത് 15 സാധാരണ തയ്യല്‍ മെഷീന്‍, 5 പവര്‍ മെഷീന്‍, മൂന്ന് തറികള്‍ എന്നിവ സ്വന്തമായി സജ്ജീകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം പരിശീലന സ്ഥാപനത്തിന് ഉണ്ടായിരിക്കണം. ഒരേ കാലയളവില്‍ ഒന്നിലധികം ജില്ലകളില്‍ പരിശീലനം നടത്തേണ്ടി വരികയാണെങ്കില്‍ പരിശീലന കേന്ദ്രങ്ങളിലെല്ലാം ഈ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. 50 ലക്ഷത്തിലധികം തുകയുടെ അടങ്കലുള്ള വസ്ത്രനിര്‍മ്മാണ പരിശീലനം നടത്തിയുള്ള പരിചയ സമ്പത്ത്, മൂന്ന് മാസമോ അതിലധികമോ കാലദൈര്‍ഘ്യമുള്ള വസ്ത്രനിര്‍മ്മാണ മേഖലയില്‍ പരിശീലനം നടത്തിയുള്ള പരിചയം എന്നിവ ഉണ്ടാവണം. വസ്ത്ര നിര്‍മാണ മേഖലയിലോ മറ്റ് ഏതെങ്കിലും പരിശീലന മേഖലകളിലോ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനമാകരുത്. 20 പരിശീലനാര്‍ത്ഥികള്‍ക്ക് ഒരു പരിശീലകയും, ഒരു കട്ടിംഗ് മാസ്റ്ററും ഓരോ പരിശീലന കേന്ദ്രത്തിലും ഉണ്ടാകണം. പരിശീലകരുടെ പൂര്‍ണ്ണമായ ലിസ്റ്റ് സ്ഥാപനം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.   രേഖകള്‍ സഹിതം സമര്‍പ്പിക്കാത്ത അപേക്ഷകള്‍ നിരസിക്കും. ഫോണ്‍ : 0471 -2303229.

പി.എന്‍.എക്‌സ്.4739/17

date