Skip to main content

വിശുദ്ധി സേനാംഗങ്ങളെ ഇന്ന് പമ്പയില്‍ ആദരിക്കുന്നു

ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി 25-ാം വര്‍ഷത്തിലേക്ക് കടക്കുന്ന അഭിമാന നിമിഷത്തില്‍ 24 വര്‍ഷം തുടര്‍ച്ചയായി സൊസൈറ്റിയുടെ കീഴില്‍ വിശുദ്ധി സേനാംഗങ്ങളായി പ്രവര്‍ത്തിച്ചവരെ ജില്ലാ ഭരണകൂടം ഇന്ന് (19) ആദരിക്കുന്നു. വൈകിട്ട് അഞ്ചിന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍, ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്.സിരിജഗന്‍, സാനിറ്റേഷന്‍ സൊസൈറ്റി സ്ഥാപക ചെയര്‍പേഴ്സണ്‍ കെ.ബി.വത്സലകുമാരി, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ജില്ലാ പോലീസ് മേധാവി ഡോ.സതീഷ് ബിനോ, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, എഡിഎം അനു.എസ്.നായര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരായ എം.എ.റഹിം, റ്റി.കെ.വിനീത്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന സജി, വാര്‍ഡംഗം രാജന്‍ വെട്ടിക്കല്‍, അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍.വേലായുധന്‍ നായര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍ പോറ്റി, ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍.ഗായത്രി, ഐഒസി ഡെപ്യൂട്ടി മാനേജര്‍ രാജു മാത്യു, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ പി.റ്റി.എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പിഎന്‍പി 143/18)
date