കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഇനി പി.എഫ്.എം.എസ് പോര്‍ട്ടലില്‍
കേന്ദ്രസര്‍ക്കാരിന്റെ എം.പി ലാഡ് , പ്രധാനമന്ത്രി ആവാസ് യോജന ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലെ ഫണ്ടുകളും ഇനി കൈകാര്യം ചെയ്യുന്നതും വിതരണം ചെയ്യുന്നതും പബ്ലിക്ക് ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം-പി.എഫ്.എം.എസ് എന്ന പോര്‍ട്ടലിലൂടെ ഉറപ്പാക്കും. കേന്ദ്രസര്‍ക്കാരിന് പി.എഫ്.എം.എസ് സംവിധാനത്തിലൂടെ ഫണ്ട് അനുവദിക്കുന്നതു മുതല്‍ യഥാര്‍ത്ഥ ഉപയോക്താവില്‍ എത്തുന്നതുവരെയുള്ള എല്ലാ പ്രക്രീയകളും അപ്പപ്പോള്‍ മനസിലാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ലഭ്യമാക്കിയ ഫണ്ട് ഏതു തരത്തില്‍ കൈകാര്യം ചെയ്യുന്നു, വിതരണപ്രക്രിയയിലെ കാലതാമസം, നിയന്ത്രണ, പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെല്ലാം മോണിറ്റര്‍ ചെയ്യാന്‍ സംവിധാനത്തിലൂടെ സാധിക്കും. ഉപയോക്താവിന്റെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിരിക്കും.
കേരളത്തില്‍ പി.എഫ്.എം.എസ് പോര്‍ട്ടല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി തിരുവനന്തപുരത്തെ പി.എഫ്.എം.എസ് ഓഫീസിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലേയും കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നല്‍കിവരുന്നു. പരിശീലനത്തിനു ശേഷം മറ്റു പതിമൂന്നു ജില്ലകളിലും സംവിധാനം ഇതിനകം നടപ്പിലായിക്കഴിഞ്ഞു.
പത്തനംതിട്ട ജില്ലയിലെ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അടൂര്‍ മണക്കാല എന്‍ജിനിയറിംഗ് കോളേജില്‍ ഇന്നും(6) പൂര്‍ത്തിയാകും. പി.എഫ്.എം.എസ് അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ആര്‍.ഗിരീഷ്, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരായ ജി.പവിത്ര, ആര്‍.എസ് കല, ബി.അനു എന്നിവരാണ് പരിശീലനം നല്‍കുന്നത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ജഗല്‍കുമാര്‍, കലക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ എം.ഗീതാകുമാരി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ വി.ആര്‍ മുരളിധരന്‍നായര്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി.ഉല്ലാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലനത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments