Skip to main content

നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമനിധി   യോഗം 12 ന് കളക്ടറേറ്റില്‍

നിയമസഭയുടെ  പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച  സമിതി  ഈ മാസം 12 ന്  രാവിലെ 10.30 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ്  ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍  സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍,  സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍  പിന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക്  ലഭിക്കേണ്ട  സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും  പിന്നോക്ക സമുദായക്കാര്‍  അഭിമുഖീകരിക്കുന്ന  സാമുദായികവും സാമൂഹ്യപരവുമായ  വിവിധ പ്രശ്നങ്ങളെ  സംബന്ധിച്ചും  വ്യക്തികളില്‍ നിന്നും  സംഘടനകളില്‍ നിന്നും  ഹര്‍ജികള്‍ / നിവേദനങ്ങള്‍ സ്വീകരിക്കും.  ഇതു സംബന്ധിച്ച്  പിന്നോക്ക  വിഭാഗ വികസനം, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, റവന്യൂ, തദ്ദേശ സ്വയംഭരണം, ആരോഗ്യ കുടുംബ ക്ഷേമം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം  എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.

 

date