Skip to main content

ജില്ലയിലെ സ്കൂളുകളില്‍ വിന്യസിച്ചത് 6580 ലാപ്‍ടോപ്പുകളും 5346 യു.എസ്.ബി സ്പീക്കറുകളും 3880 പ്രൊജക്ടറുകളും

 

 

  • ജില്ലയിലെ ഹൈടെക് സ്കൂള്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്

* ജില്ലയിലെ സ്കൂളുകളില്‍ വിന്യസിച്ചത് 6580 ലാപ്‍ടോപ്പുകളും 5346 യു.എസ്.ബി സ്പീക്കറുകളും 3880 പ്രൊജക്ടറുകളും.

ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ‍ജനുവരിയില്‍

* മുഴുവന്‍ വിശദാംശങ്ങളും 'സമേതംപോര്‍ട്ടലില്‍.

 

ആലപ്പുഴപൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്വഴി നടപ്പാക്കി വരുന്ന ഹൈടെക് സ്കൂള്‍ -ഹൈടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്. 2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത മുതല്‍ 12 വരെ ക്ലാസുകളുള്ള എല്ലാ സര്‍ക്കാര്‍എയിഡഡ് ക്ലാസ് മുറികളും‍ ഹൈടെക്കാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ 325 സ്കൂളുകള്‍ (127 സര്‍ക്കാര്‍, 198 എയിഡഡ് പൂര്‍ണമായും ഹൈടെക്കാക്കി. 2019 ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഹൈടെക് ലാബ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 555സ്കൂളുകളിലും (251 സര്‍ക്കാര്‍, 304എയിഡഡ് ഉപകരണ വിതരണം പൂര്‍ത്തിയാക്കി.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ ഇതുവരെ വിന്യസിച്ചത് 6580 ലാപ്‍ടോപ്പുകളും, 5346 യു.എസ്.ബി സ്പീക്കറുകളും, 3880 പ്രൊജക്ടറുകളും, 2555 മൗണ്ടിംഗ് കിറ്റുകളും, 536 സ്ക്രീനുകളുമാണ്ഇതിന് പുറമെ 309 എല്‍..ഡി ടെലിവിഷന്‍ ‍(43”), 324 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, 323 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 309 എച്ച്.ഡി വെബ്ക്യാം എന്നിവയും സ്കൂളുകളില്‍ വിന്യസിച്ചു കഴിഞ്ഞുകിഫ്ബിയില്‍ നിന്നും 33.66കോടി രൂപയാണ് ജില്ലയില്‍ ഹൈടെക് സ്കൂള്‍-ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്.

ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയ സര്‍ക്കാര്‍ സ്കൂള്‍ ഗവൺമെന്റ് എച്ച് എസ് എസ് മണ്ണഞ്ചേരിയും (51 ലാപ്‍ടോപ്പ്‍, 28 പ്രൊജക്ടര്‍എയിഡഡ് സ്കൂള്‍ എസ് എൻ എച്ച് എസ് എസ് ശ്രീകണ്ടേശ്വരവും (63 ലാപ്‍ടോപ്പ്, 49 പ്രൊജക്ടര്‍ആണ്തൊട്ടടുത്ത് എയിഡഡ് മേഖലയില്‍ ഇത് സെന്റ് ഫ്രാൻസിസ് അസീസി എച്ച് എസ് എസ് അർത്തുങ്കൽആലപ്പുഴ ലിയോ തർട്ടീന്ത് എച്ച് എസ് എസ് സര്‍ക്കാര്‍ മേഖലയില്‍ ‍ ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ചേർത്തല എസ് സി യു ഗവൺമെന്റ് വി എച്ച് എസ് എസ് എന്നിവയുമാണ്.

ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അദ്ധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കിയിട്ടുണ്ട്പാഠഭാഗങ്ങള്‍ ക്ലാസ്‍മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്രപോര്‍ട്ടല്‍ സജ്ജമാക്കിഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ 'ലിറ്റില്‍ കൈറ്റ്സ്യൂണിറ്റുകള്‍ വഴി ജില്ലയില്‍ 159 സ്കൂളുകളില്‍ ഹൈടെക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നുണ്ട്എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ച് വര്‍ഷ വാറണ്ടിയും ഇന്‍ഷുറന്‍സ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോള്‍ സെന്ററും വെബ് പോര്‍ട്ടലും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്ജനുവരിയില്‍ പ്രത്യേക ഐടി ഓഡിറ്റ് പൂര്‍ത്തിയാക്കാനും ജില്ലാ സംസ്ഥാനതല ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെഅന്‍വര്‍ സാദത്ത് അറിയിച്ചു.

സ്കൂള്‍തദ്ദേശ സ്വയംഭരണ സ്ഥാപനംനിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില്‍ താഴെയുണ്ടായിരുന്ന ജില്ലയിലെ 142 സ്കൂളുകള്‍ക്കും ഉപകരണങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസിരവീന്ദ്രനാഥ് അറിയിച്ചു.

സ്കൂള്‍തദ്ദേശ സ്വയംഭരണ സ്ഥാപനംഅസംബ്ലി-പാര്‍ലമെന്റ്മണ്ഡലങ്ങള്‍ജില്ല എന്നിങ്ങനെ ഹൈടെക് ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള സ്കൂളുകളുടെ മുഴുവന്‍ വിശദാംശങ്ങളും 'സമേതംപോര്‍ട്ടലില്‍ (www.sametham.kite.kerala.gov.inഹൈടെക് സ്കൂള്‍ ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

date