Skip to main content

തൊട്ടില്‍ മുതല്‍ കിടക്ക വരെ: 'കയര്‍ കേരളയില്‍'കയര്‍ഫെഡാണ് താരം

ആലപ്പുഴ: കയര്‍ ഉത്പന്നങ്ങളുടെ വര്‍ണക്കാഴ്ച ഒരുക്കിയ കയര്‍ കേരള 2019ല്‍ കയര്‍ ഫെഡ് വിവിധ തരത്തിലുള്ള കയര്‍ ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. വിവിധ തരത്തിലുള്ള ചവിട്ടികള്‍, മെത്തകള്‍ തുടങ്ങി തൊട്ടില്‍, ചെടിച്ചട്ടിവരെയുള്ള കയര്‍ ഉത്പന്നങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്.  മേള മൂന്നാം ദിവസം പിന്നിടുമ്പോള്‍ ഏകദേശം 4ലക്ഷത്തോളം രൂപയുടെ വില്‍പ്പനയാണ് കയര്‍ ഫെഡ് സ്റ്റാളിലുണ്ടായത്. 60 രൂപ വില വരുന്ന ചെടിച്ചട്ടികള്‍ മുതല്‍ 26,000 രൂപ വിലവരുന്ന കിടക്കകള്‍ വരെ സ്റ്റാളില്‍ ലഭ്യമാണ്. ഏറ്റവും അധികം വിറ്റുപോകുന്നത് കിടക്കകള്‍ ആണ്. പല രൂപത്തിലും വര്‍ണങ്ങളിലുമുള്ള ചവിട്ടികള്‍ സ്റ്റാളില്‍ ലഭ്യമാണ്. ചകിരിച്ചോര്‍ ഉപയോഗിച്ച് നിര്‍മിച്ച വളങ്ങള്‍, ചകിരിച്ചോര്‍ ഇഷ്ടിക രൂപത്തിലാക്കി നിര്‍മിച്ച കയര്‍ ബ്രിക്കറ്റുകള്‍ എന്നിവ സ്റ്റാളിലെ പ്രധാന ആകര്‍ഷണമാണ്. കൃഷി സ്ഥത്ത് ജല സാന്നിധ്യം ഉറപ്പു വരുത്താന്‍ ഇത്തരം ബ്രിക്കറ്റുകള്‍ സഹായിക്കും.  
കുട്ടികള്‍ക്കായി 350 രൂപ മുതലുള്ള തൊട്ടിലുകളും സ്റ്റാളില്‍ ലഭിക്കും. കേരളത്തിലെ 850ഓളം സൊസൈറ്റികളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ് മേളയില്‍ എത്തിച്ചിരിക്കുന്നത്.

date