Post Category
സഞ്ചരിക്കുന്ന റേഷന്‍ കട ജില്ലാതല ഉദ്ഘാടനം ഇന്ന്
സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 7) രാവിലെ 10 ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചുരുളി ആദിവാസി കോളനിയില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ഒ.ആര്‍ കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, വിവിധ രാഷ്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments