Skip to main content

ജില്ലയെ മാലിന്യമുക്തമാക്കാന്‍ ഇനി ഹരിതകര്‍മ്മസേനയും

    മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് ജില്ലയില്‍ ഹരിതകര്‍മ്മസേനയെത്തുന്നു. ശുചിത്വ-മാലിന്യസംസ്‌കരണ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ആദ്യഘട്ടംജില്ലയിലെ 14 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായാണ് നടപ്പാക്കുന്നത്. ഓരോ പഞ്ചായത്തുകളിലെയും ഒരുവാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് കുടുംബശ്രീ അംഗങ്ങളാണ് സേനയുടെ  ഭാഗമാകുന്നത്.പൊതുസ്ഥലങ്ങള്‍ ,വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങളെ മെറ്റീരിയല്‍ ഫെസിലിറ്റി കേന്ദ്രങ്ങളിലും മെറ്റീരിയല്‍ റിക്കവറി കേന്ദ്രങ്ങളിലും സേനയിലെ അംഗങ്ങള്‍ എത്തിച്ച് നല്‍കും. കൂടാതെ ജൈവമാലിന്യ സംസ്‌കരണത്തിനാവശ്യമായ സഹായങ്ങളും ,ചകിരിച്ചോറ് വിതരണം,ബയോഗ്യാസ് പ്ലാന്റുകളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളും ഹരിതകര്‍മ്മസേന ചെയ്ത് നല്‍കും. നീലേശ്വരം,അജാനൂര്‍,പള്ളിക്കര,പുല്ലൂര്‍-പെരിയ,ചെറുവത്തൂര്‍,ബേഡഡുക്ക,മടിക്കൈ,എന്‍മകജെ,വോര്‍ക്കാടി,കാഞ്ഞങ്ങാട്,മീഞ്ച,പൈവളികെ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് കയ്യൂര്‍-ചീമേനി, അജാനൂര്‍,ബേഡഡുക്ക, മടിക്കൈ തുടങ്ങിയ  പഞ്ചായത്തുകളിലും നീലേശ്വരം മുനിസിപ്പാലിറ്റിയിലും പരിശീലന പരിപാടി നടന്നു.  ബദിയടുക്ക, എന്‍മകജെ,പളളിക്കര, പുല്ലൂര്‍-പെരിയ, മംഗല്‍പാടി, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, വോര്‍ക്കാടി, കാഞ്ഞങ്ങാട്, മീഞ്ച, പൈവളിഗെ തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കും.
 

date