കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ദശാബ്ദി ആഘോഷങ്ങൾ തുടങ്ങി. സെനറ്റ് ഹാളിൽ സർവ്വകലാശാല ആദ്യ വൈസ് ചാൻസലർ ഡോ കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കർണ്ണാടക രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സച്ചിദാനന്ദൻ, വിനായക യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ പി കെ സുധീർ, മുൻ വൈസ് ചാൻസലർ പ്രൊഫ ഡോ എം കെ സി നായർ തുടങ്ങിയവർ വിശിഷ്ടതിഥികളായി. ഒരു വർഷം നീണ്ടുനിൽക്കുന്ന അക്കാദമിക് പരിപാടികളാണ് പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള മാർഗ്ഗരേഖ ഇതിന്റെ ഭാഗമായി തയ്യാറാക്കും.
2009 ഡിസംബർ 7 നാണ് ആരോഗ്യ ശാസ്ത്ര സർവ്വകലാശാല സ്ഥാപിച്ചത്. 306 ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 90000 വിദ്യാർത്ഥികളും 17000 അധ്യാപകരുമാണ് ആരോഗ്യ സർവ്വകലാശാലക്ക് കീഴിൽ വരുന്നത്. 67512 പേർ ഇത് വരെ ബിരുദം കരസ്ഥമാക്കി. ആരോഗ്യ പഠന രംഗത്ത് ഏറ്റവും മികച്ച ബിരുദം എന്ന ബ്രാൻഡ് വാല്യൂ സൃഷ്ടിക്കാൻ സർവ്വകലാശാലക്ക് കഴിഞ്ഞിട്ടുണ്ട്.
- Log in to post comments