Skip to main content

ജില്ലാ കേരളോത്സവം: വ്യക്തിഗത ചാംപ്യൻഷിപ്പുകൾ

ജില്ലാ കേരളോത്സവം കായിക മത്സരങ്ങളിലെ വ്യക്തിഗത ചാംപ്യൻഷിപ്പുകൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ അന്തിക്കാട് ബ്ലോക്കിലെ ശ്രീരാഗ് എ എസും വനിതാ വിഭാഗത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി യിലെ ഐശ്വര്യ ദാസും,ഇരിഞ്ഞാലക്കുട ബ്ലോക്കിലെ വിഷ്ണുപ്രിയ പി കെ യും വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയർ വിഭാഗം പെൺകുട്ടികളിൽ പുഴയ്ക്കൽ ബ്ലോക്കിലെ സ്‌നേഹ മൈക്കൾ, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി യിലെ അനഘ അജയ് എന്നിവരും സീനിയർ വിഭാഗം ആൺകുട്ടികളിൽ ഒല്ലൂക്കര ബ്ലോക്കിലെ ആഷിൽ ടി എ യും ചാമ്പ്യന്മാരായി.

date