Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം

 

കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ മേഖലകളിലെ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുന്നതിന് പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്നു മാസത്തെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു.  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും നിലമ്പൂര്‍ സംയോജിത പട്ടിക വര്‍ഗ വികസന പ്രൊജക്ട് ഓഫീസും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.  40 പേര്‍ വീതമുള്ള ബാച്ചുകളായി നിലമ്പൂര്‍, അരീക്കോട് എന്നിവിടങ്ങളിലാണ് പരിശീലനം.  ഏഴാം ക്ലാസിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗക്കാരായ ഉദ്യാഗാര്‍ഥികള്‍ പേര്, മേല്‍വിലാസം, ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത. ജാതി, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ജനുവരി 25നകം രജിസ്‌ട്രേഷന്‍ നിലവിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലോ അപേക്ഷ നല്‍കണം. ഫോണ്‍ 0483 2734904, 9947259038.

date