Skip to main content

കാഴ്ച്ച കുറവുള്ള കുട്ടികളുടെ പരിപാലനം സംബന്ധിച്ച് സൗജന്യ ഓണ്‍ലൈന്‍ സെമിനാര്‍

 

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്  നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സ്പീച്ച് ആന്റ്പ ഹിയറിങ്ങ് (നിഷ്) മായി സഹകരിച്ച്  കാഴ്ച്ച കുറവുള്ള കുട്ടികളുടെ പരിപാലനം സംബന്ധിച്ച് ജനുവരി 20   സൗജന്യ ഓണ്‍ലൈന്‍ വീഡിയോ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബധിരാന്ധതയില്‍ ബിരുദം നേടിയ ബ്രഹദ ശങ്കര്‍ സെമിനാറിന് നേതൃത്വം നല്‍കും. താല്‍പര്യമുള്ളവര്‍   രാവിലെ 10.30 മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ എത്തണം.

വിശദ വിവരങ്ങള്‍ വേേു://ിശവെ.മര.ശി/ീവേലൃ/െിലം/െ616 വെബ്‌സൈറ്റില്‍ ലഭിക്കും ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി , വെബ് ക്യാമറ, മൈക്രോഫോണ്‍ സൗകര്യങ്ങളുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സെമിനാറില്‍ പങ്കെടുക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ : 04832978888

date