പ്രൈം മിനിസ്റ്റേഴ്സ് അവാര്‍ഡ്: നോമിനേഷന് ക്ഷണിച്ചു
2018 ലെ പ്രൈം മിനിസ്റ്റേഴ്സ് അവാര്‍ഡിന് പരിഗണിക്കുന്നതിന് നോമിനേഷനുകള്‍ ക്ഷണിച്ചു. പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന, പ്രമോട്ടിംഗ് ഡിജിറ്റല്‍ പെയ്മെന്റ്, ആവാസ് യോജന, ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീന് കൗശല്യ യോജനഎന്നീ പദ്ധതികള്‍ 2016 ഏപ്രില്‍ ഒന്നു മുതല്‍ 2017 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ ജില്ലയില്‍ വിജയകരമായി നടപ്പിലാക്കിയ സംഘടനകള്‍ക്ക് പ്രൈം മിനിസ്റ്റേഴ്സ് അവാര്‍ഡിന് അപേക്ഷിക്കാം. പരിസ്ഥിതി നവീകരണം, പ്രകൃതി ദുരന്തം, ജലസംരക്ഷണം, ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം, കുട്ടികളുമായി ബന്ധപ്പെട്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയും അവാര്‍ഡിനു പരിഗണിക്കും. അപേക്ഷകള്‍ ജനുവരി 20നകം ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.റമൃുഴ.ഴീ്.ശി എന്ന വെബ്സൈറ്റിലെ ുാ മംമൃറ െളീൃ ലഃരലഹഹലിരല ശി ുൗയഹശര മറാശിശേെൃമശേീി എന്ന പോര്‍ട്ടലില്‍ ലഭിക്കും.
(കെ.ഐ.ഒ.പി.ആര്-118/18)
- Log in to post comments