Skip to main content

പട്ടികവര്‍ഗക്കാര്‍ക്ക്  വായ്പ 

ആലപ്പുഴ: സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക്  അപേക്ഷിക്കാം. രണ്ടു ലക്ഷം രൂപ വായ്പ ലഭിക്കും.

അപേക്ഷകര്‍ തൊഴില്‍രഹിതരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം.  കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. വിജയ സാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പത്തുക ആറു ശതമാനം പലിശ സഹിതം അഞ്ചു വര്‍ഷം കൊണ്ട് തിരിച്ചടക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി ഉദ്യോഗസ്ഥ ജാമ്യമോ വ്‌സ്തുജാമ്യമോ നല്‍കണം.

പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതികള്‍ക്ക് ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന വായ്പയ്ക്ക് അപേക്ഷിക്കാം. 50,000 രൂപ വായ്പ ലഭിക്കും. അപേക്ഷകര്‍ 18നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയും കവിയരുത്. വായ്പത്തുക  നാലു ശതമാനം പലിശ സഹിതം അഞ്ചു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി ഉദ്യോഗസ്ഥ ജാമ്യമോ വ്‌സ്തുജാമ്യമോ നല്‍കണം.

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് ഡീസല്‍ ഓട്ടോറിക്ഷ വാങ്ങുന്നതിന് വായ്പ അനുവദിക്കും. 2,30,000 രൂപ വരെയാണ് വായ്പ.  പ്രായം 18 നും 50 നും മദ്ധേ്യ. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. അപേക്ഷകര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടാകണം. വായ്പാത്തുക ആറു ശതമാനം പലിശ സഹിതം അഞ്ചുവര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ആലപ്പുഴ തിരുമല ജങ്ഷനില്‍ ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിലുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

                                                                 (പി.എന്‍.എ.2629/17)
 

date