Skip to main content

ഗാന്ധി യുവസംഗമം: ലോഗോ ക്ഷണിക്കുന്നു 

ആലപ്പുഴ: നെഹ്റുയുവ കേന്ദ്രയും ഗാന്ധി സ്മാരക നിധിയും സംയുക്തമായി സൗത്ത് ഇന്ത്യയിലെ 200 യുവജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ഗാന്ധി യുവസംഗമം പരിപാടിക്ക് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. തെരഞ്ഞടുക്കപ്പെടുന്ന ലോഗോ ഗാന്ധി സ്മാരക നിധിയുടെ യുവജന പരിപാടികളില്‍ തുടര്‍ന്നും ഉപയോഗിക്കും.

മികച്ച ലോഗോ തയ്യാറാക്കുന്നവരെ ഉദ്ഘാടന വേദിയില്‍ ആദരിച്ച് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. ഗാന്ധി സ്മാരക നിധി, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലോഗോ അയയ്ക്കണം.  വിശദവിവരത്തിന് ഫോണ്‍: 9400598000.
    
(പി.എന്‍.എ.2630/17)
 

date