Skip to main content

ജില്ലാ ക്ഷീരസംഗമം 25, 27 തീയതികളില്‍

ക്ഷീരവികസന വകുപ്പ് ജില്ലയിലെ  ക്ഷീരസഹകരണ സംഘങ്ങളുടെ  സഹകരണത്തോടെ 2017-18 വര്‍ഷത്തെ  ജില്ലാ ക്ഷീര കര്‍ഷക സംഗമം 2018 ഈ മാസം 25,27 തീയ്യതികളില്‍ നീലേശ്വരം  ബ്ലോക്കിലെ  ഓലാട്ട് ക്ഷീരോല്‍പപാദക സഹകരണസംഘത്തില്‍  നടത്തും.  റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍, തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി  ടി പി രാമകൃഷ്ണന്‍, എംപി, എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, മില്‍മ ചെയര്‍മാന്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ സംബന്ധിക്കും. ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീരസംഘം ജീവനക്കാര്‍ക്കുളള  ശില്‍പ്പശാല, ക്ഷീരകര്‍ഷക മുഖാമുഖം, ഗവ്യജാലകം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ക്ഷീരവികസന സെമിനാര്‍, ഡയറി എക്‌സ്‌പോ, സൗജന്യമെഡിക്കല്‍ ക്യാമ്പ്, നാടന്‍ കലാമേള, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തും.
 

date