Skip to main content

ലഘു-കുടില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് ബാങ്ക് പലിശയില്‍ ആനുകൂല്യം

    ഉല്‍പ്പാദന പ്രക്രിയയിലും, ജോബ് വര്‍ക്കിലും, ഏര്‍പ്പട്ടിരിക്കുന്ന ലഘു കുടില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് (നാനോ ഹൗസ് ഹോള്‍ഡിംഗ് എന്റര്‍പ്രൈസസ്) അവയുടെ ബാങ്ക് വായ്പയിലെ പലിശയുടെ നിശ്ചിത ശതമാനം തുക സബ്‌സിഡിയായി അനുവദിക്കുന്നു.  അഞ്ച് ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിച്ചതും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങളനുസരിച്ച് വൈറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവയുമായ നാനോ കുടില്‍ വ്യവസായ സംരംഭങ്ങള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത.  ഇത്തരം സംരംഭകര്‍ക്ക് അവരുടെ ടേം ലോണിന് മേല്‍ ആദ്യത്തെ മൂന്നു വര്‍ഷം നല്‍കിയ പലിശയുടെ ആറു മുതല്‍ എട്ട് ശതമാനം വരെ റീ-ഇംബേഴ്‌സ് ചെയ്ത് നല്‍കും.  മറ്റേതെങ്കിലും ഏജന്‍സികളില്‍ നിന്നോ, വകുപ്പുകളില്‍ നിന്നോ,  ഈ വായ്പയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ ലഭിച്ചവര്‍ക്ക് ഈ ആനുകൂല്യത്തിനര്‍ഹത ഉണ്ടായിരിക്കില്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് കാസറഗോഡ് വിദ്യാനഗറിലെ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിലോ, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് വ്യവസായ ഓഫീസിലോ, വിദ്യാനഗറിലെ താലൂക്ക് വ്യവസായ ഓഫീസിലോ, ബന്ധപ്പെടുക. അപേക്ഷാ ഫോറം ഈ ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ 8547160587, 9961511542     (കാഞ്ഞങ്ങാട്),    9446365667, 8921358781    (കാസര്‍കോട്).
 

date