Post Category
മത്സ്യക്കുളം രജിസ്‌ട്രേഷന്‍: അപേക്ഷ ഫോറം വിതരണ ക്യാമ്പ്
ജില്ലയില്‍ മത്സ്യകൃഷി ചെയ്യുന്ന മത്സ്യകര്‍ഷകരുടെ കുളം രജിസ്റ്റര്‍ ചെയ്യുന്നതിന് പഞ്ചായത്ത്തല അപേക്ഷ ഫോറം വിതരണം ജനുവരി 22 മുതല്‍ തുടങ്ങും. കണിയാമ്പറ്റ, പനമരം, പൂതാടി പഞ്ചായത്തുകള്‍ക്ക് ജനുവരി 22 ന് പനമരം മത്സ്യകര്‍ഷക ക്ലബിലും, വൈത്തിരി, പൊഴുതന പഞ്ചായത്തുകള്‍ക്ക് 23 ന് വൈത്തിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, തിരുനെല്ലി പഞ്ചായത്തിന് 25 ന് തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും എടവക, മാനന്തവാടി, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകള്‍ക്ക് 27ന് മാനന്തവാടി മത്സ്യകര്‍ഷക ക്ലബിലും, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ക്ക് 29ന് പുല്‍പ്പള്ളി മത്സ്യകര്‍ഷക ക്ലബിലുമാണ് ക്യാമ്പ്. കര്‍ഷകര്‍ അതത് കേന്ദ്രങ്ങളില്‍ നിന്നും അപേക്ഷ ഫോറം വാങ്ങണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments