Skip to main content

അപേക്ഷ ക്ഷണിച്ചു

 

ക്ഷീരവികസന വകുപ്പിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കിവരുന്ന സമഗ്ര സഹകരണ പ്രചരണ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഫങ്ഷണല്‍ കോ-ഓഡിനേറ്റര്‍ ആയി ജോലി ചെയ്യുവാന്‍ സഹകരണ രംഗത്ത് പ്രാവീണ്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ക്ഷീരവികസന വകുപ്പില്‍ നിന്നോ മില്‍മയില്‍ നിന്നോ സഹകരണ വകുപ്പില്‍ നിന്നോ ജോലിയില്‍ നിന്നും വിരമിച്ച ജില്ലയില്‍ സ്ഥിര താമസക്കാര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകള്‍  മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 28 വൈകുന്നേരം അഞ്ച്.  കൂടിക്കാഴ്ച ഡിസംബര്‍ 30ന് രാവിലെ 11 ന് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും.  ഫോണ്‍ : 04832734944.
 

date