Skip to main content

കരിങ്കല്‍, മണല്‍ ക്ഷാമം പരിഹരിക്കാന്‍ നടപടി

സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയ്ക്കാവശ്യമായ കരിങ്കല്ലിന്റെയും മണലിന്റെയും രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിന് സാധ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. 

ചെറുകിട ക്വാറികളുടെ കാര്യത്തില്‍ അപ്രൈസല്‍ കമ്മിറ്റി സ്ഥലപരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിച്ച കേസുകളില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. 

മണല്‍ക്ഷാമം പരിഹരിക്കുന്നതിന് വിദേശത്തുനിന്ന് മണല്‍ ഇറക്കുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ പാടില്ല. കേരളത്തിലെ ഡാമുകളില്‍നിന്ന് മണല്‍ ശേഖരിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. 

യോഗത്തില്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പിന്റെ ചുമതലയുളള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത് സെക്രട്ടറി കമലവര്‍ദ്ധന റാവു, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവരും പങ്കെടുത്തു. 

പി.എന്‍.എക്‌സ്.269/18

date