പുല്ലാന്തിയാറിന്‍റെ ജനകീയ വീണ്ടെടുപ്പ് ഇന്നു (ഡിസംബര്‍ 24) മുതല്‍
ഹരിത കേരളം മിഷന്‍ ഇനി ഞാനൊഴുകട്ടെ കാമ്പയിന്‍റെ ഭാഗമായി ചെമ്പ് ഗ്രാമപഞ്ചായത്തിലെ പുല്ലാന്തിയാര്‍ ശുചീകരണം ഇന്ന് (ഡിസംബര്‍ 24) നടക്കും. പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, എട്ട്, ഒന്‍പത്, 10 വാര്‍ഡുകളിലൂടെ ഒഴുകി മൂവാറ്റുപുഴയാറില്‍ ചേരുന്ന പുല്ലാന്തിയാര്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞും തീരങ്ങള്‍ കാട് പിടിച്ചും കിടക്കുകയാണ്.
തീരങ്ങള്‍ വൃത്തിയാക്കുന്നതിനു പുറമേ യന്ത്ര സഹായത്തോടെ ചെളി കോരി മാറ്റി നീരൊഴുക്ക് സുഗമമാക്കും. കല്ലുകുത്താംകടവ് പാലത്തിനു സമീപം രാവിലെ 9.30ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ. ജയകുമാരി അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലതാ അശോകന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. കെ. സനില്‍ കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ജി. ഷീബ, എം.എസ് പ്രേമദാസന്‍, സീനാ ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ. രാജു, സന്ധ്യമോള്‍ സുനില്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും.
തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, യുവജനങ്ങള്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളാകും.
- Log in to post comments