Skip to main content

കെ.എ.എസ്  പരീക്ഷാ പരിശീലനം

     കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സൗജന്യ പരീക്ഷാ പരിശീലനം ഇന്ന് (ഡിസംബര്‍ 24) ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വിനിയോഗിച്ചാണ് പരിശീലനം. വെര്‍ച്ച്വല്‍  ക്ലാസ്സ് റൂമുകള്‍ വഴിയുള്ള പഠന സൗകര്യവുമുണ്ട്.  കോട്ടയം ജില്ലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രാവിലെ ഒന്‍പതിനകം നാട്ടകം ഗവണ്‍മെന്‍റ് കോളേജില്‍  എത്തണം.

date