Skip to main content

ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്: പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജനുവരിയിൽ നടത്തുന്ന ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്/ നേഴ്‌സ്) പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ സർക്കാർ ആയുർവേദ കോളേജുകളിലും www.ayurveda.kerala.gov.in ലും ലഭിക്കും. ഹാൾ ടിക്കറ്റുകൾ നാല് മുതൽ അതത് പരീക്ഷാ സെന്ററുകളിൽ നിന്ന് വിതരണം ചെയ്യും. സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ പരീക്ഷാ സെന്ററുകൾ സംബന്ധിച്ച വിവരവും വെബ്‌സൈറ്റിലുണ്ട്.
പി.എൻ.എക്‌സ്.4650/19

date