Skip to main content

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്: സത്യപ്രതിജ്ഞ 26ന്

പുന:സംഘടിപ്പിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനും അംഗങ്ങളും 26ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. നേരത്തെയുണ്ടായിരുന്ന ബോർഡിനെ വീണ്ടും അധികാരപ്പെടുത്തുന്നതിനാവശ്യമായ ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയിരുന്നു. അഡ്വ. എം. രാജഗോപാലൻ നായർ ചെയർമാനും ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥൻ എന്നിവർ അംഗങ്ങളായും സത്യപ്രതിജ്ഞ ചെയ്യും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിഹിതനായിരിക്കും.
പി.എൻ.എക്‌സ്.4655/19

date