താങ്ങായി, തണലായി ലൈഫ് മിഷന്‍; ഇനി കുടുംബസംഗമത്തിലൂടെ ജീവനോപാധി മെച്ചപ്പെടുത്തലും
ആലപ്പുഴ: ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ പട്ടണക്കാട് ബ്ലോക്കുതല കുടുംബ സംഗമം ജനുവരി 11ന് തുറവൂര്‍ തിരുമല ദേവസ്വം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ലൈഫ് മിഷന്റെ ഒന്നും രണ്ടു ഘട്ടങ്ങളിലായി വീട് ലഭിച്ച 800 ഗുണഭോക്ത കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.
കുടുംബ സംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തിന്റെ ബ്ലോക്ക് തല ചാര്‍ജ് ഓഫീസറും ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്ററുമായ കെ. ഷാജു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, ലീഡ് ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍, കെ.കെ.ശ്രീകുമാര്‍, ബി.ഡി.ഒ., ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വി.ഇ.ഒ.മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments