Skip to main content

ലൈഫ് മിഷന്‍ കുടുംബ സംഗമം: അവലോകന യോഗം ചേര്‍ന്നു  

 

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയില്‍ വരുന്ന ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന് മുന്നോടിയായി വകുപ്പ് തല യോഗം ചേര്‍ന്നു. ജനുവരി 11ന് നടക്കുന്ന സംഗമത്തിന്റെ മുന്നൊരുക്കങ്ങളും വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും യോഗം വിലയിരുത്തി.

ബ്ലോക്കിന് കീഴില്‍ 1500 ലൈഫ് ഗുണഭോക്താക്കളാണുള്ളത്. സംഗമത്തില്‍ ലൈഫ് അംഗങ്ങള്‍ക്കായി അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വീടുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിവിധ സാധന സാമഗ്രികള്‍ നല്‍കുന്നതുള്‍പ്പടെ ഇരുപതോളം സേവനങ്ങള്‍ ഉപഭോക്തക്കള്‍ക്ക് അദാലത്തിലൂടെ ലഭിക്കും.

റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്ക് പുറമേ, ആധാര്‍ കാര്‍ഡ്, കൃഷി സംബന്ധമായ സംശയ നിവാരണം, സൗജന്യ ചികിത്സ തുടങ്ങിയ സേവനങ്ങള്‍ അദാലത്തില്‍ ലഭിക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ ബ്ലോക്കിന് പരിധിയിലുള്ള ലൈഫ് ഗുണഭോക്താക്കള്‍ക്ക് പ്രവേശന കാര്‍ഡ് വിതരണം ചെയ്യും. ഇവ ഉപയോഗിച്ചാണ് പ്രവേശനം. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, വൈസ് പ്രസിഡന്റ് പി.ആര്‍. വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ. തോമസ്, പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date