Post Category
ജൈവകൃഷി: പഞ്ചായത്ത് തല അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലയില്‍ ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നു. താല്‍പര്യമുള്ള പഞ്ചായത്തുകള്‍ അവാര്‍ഡിനുള്ള അപേക്ഷയും ജൈവ കൃഷി ചെയ്യുന്നതിന്റെ ഫോട്ടോയും സഹിതം കൃഷി ഭവന്‍ മുഖാന്തരം ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് ജനുവരി 15നകം സമര്‍പ്പിക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട്‌ലക്ഷം, ഒരുലക്ഷം രൂപ വിതമാണ് അവാര്‍ഡ് തുക. വിശദവിവരത്തിന് ഫോണ്‍: 0477 2251403
date
- Log in to post comments