മത്സ്യസമൃദ്ധി: അഞ്ച് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ആലപ്പുഴ: മത്സ്യമേഖലയിലെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തണ്ണീര്‍മുക്കത്ത് അഞ്ച് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യ സമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുക, മത്സ്യതൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ ജില്ല പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് അഞ്ച് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ കട്ടച്ചിറ സംഘംകടവില്‍ നിക്ഷേപിച്ചത്. അഡാക്ക്, ഓടയം ഹാച്ചറിയില്‍ നിന്നുമാണ് ചെമ്മീന്‍ കുഞ്ഞുങ്ങളെയെത്തിച്ചത്. 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് സുഹൈര്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിന്ധു വിനു, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ രമാ മദനന്‍, സുധര്‍മ്മ സന്തോഷ്, ബിനിത മനോജ്, അംഗങ്ങളായ രമേഷ് ബാബു, ലിജി, ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ ജാസ്മിന്‍ കെ ജോസ്, സി.ഡി. ആനന്ദദാസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments