Post Category
പഴയ ഉത്തരക്കടലാസുകള്‍ ലേലം ചെയ്യുന്നു
ആലപ്പുഴ: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ല ഓഫീസിലെ 2019-20 സാമ്പത്തിക വര്‍ഷത്തെ മൂല്യ നിര്‍ണ്ണയം കഴിഞ്ഞതും നശിപ്പിക്കുവാന്‍ പാകമായതുമായ ഉത്തരക്കടലാസുകള്‍, ഉപയോഗം ശേഷമുള്ള പഴയ പി.എസ്.സി ചോദ്യപേപ്പറുകള്‍, ഒ.എം.ആര്‍ ഷീറ്റുകള്‍ എന്നിവ ലേലം ചെയ്യുന്നു. ഡിസംബര്‍ 27ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ജില്ല ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ലേലം തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പായി നിരതദ്രവ്യം 100 രൂപ കെട്ടിവെച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ലേലം സ്ഥിരപ്പെടുത്തുവാനോ, മാറ്റി വയ്ക്കാനോ ഉള്ള അധികാരം കേരള പി.എസ്.സി, ആലപ്പുഴ ജില്ല ഓഫീസില്‍ നിക്ഷിപ്തമായിരിക്കും.
date
- Log in to post comments