പുല്ലാന്തിയാറിന്‍റെ വീണ്ടെടുപ്പിന് തുടക്കമായി
ഹരിത കേരളം മിഷന്‍റെ ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി ചെമ്പ് ഗ്രാമപഞ്ചായത്തിലെ പുല്ലാന്തിയാര്‍ ശുചീകരണത്തിന് തുടക്കമായി. കല്ലുകുത്താംകടവ് പാലത്തിനു സമീപം സി. കെ. ആശ എം.എല്‍.എ ശുചീകരണം ഉദ്ഘാടനം ചെയ്തു.
പുളിക്കല്‍ മുതല്‍ വൈപ്പാടം വരെ രണ്ടു കിലോമീറ്ററാണ് വൃത്തിയാക്കുന്നത്. പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, എട്ട്, ഒന്‍പത്, 10 വാര്‍ഡുകളിലൂടെ ഒഴുകി മൂവാറ്റുപുഴയാറില്‍ ചേരുന്ന പുല്ലാന്തിയാറിന്‍റെ തീരങ്ങള്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ നിലയിലായിരുന്നു.
തീരങ്ങള്‍ വൃത്തിയാക്കുന്നതിനു പുറമേ യന്ത്ര സഹായത്തോടെ ചെളി കോരി മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയാണ്.
തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, യുവജനങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. ചടങ്ങില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ. ജയകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലതാ അശോകന്‍, വൈസ് പ്രസിഡന്‍റ് എം. കെ. സനില്‍ കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ജി. ഷീബ, എം.എസ് പ്രേമദാസന്‍, സീനാ ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ. രാജു, സന്ധ്യമോള്‍ സുനില്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments