Post Category
മഞ്ഞപ്പിത്ത ബോധവത്കരണവുമായി ക്രിസ്മസ് കരോള്‍
മഞ്ഞപ്പിത്ത ബോധവത്കരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി മാന്നാനത്ത് ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു. സാന്താക്ലോസിനൊപ്പം ബോധവത്കരണ സന്ദേശങ്ങളെഴുതിയ ക്രിസ്മസ് വേഷം ധരിച്ച സംഘവും ക്രിസ്മസ് പാട്ടുകള്‍ക്കൊപ്പം മഞ്ഞപ്പിത്തത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സന്ദേശങ്ങള്‍ അവതരിപ്പിച്ചു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം പി.കെ. ജയപ്രകാശ് അധ്യക്ഷനായി.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. രാജന്‍, മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജെയിംസ്, അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. രഞ്ജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments